Section

malabari-logo-mobile

വള്ളിക്കുന്നിലെ പുതിയ തീരദേശറോഡുകള്‍ നാടിന് സമര്‍പ്പിച്ചു

HIGHLIGHTS : The coastal roads at Vallikunnu were dedicated to Nadu

വള്ളിക്കുന്ന് മണ്ഡലത്തിലെ പുതിയ തീരദേശ റോഡുകള്‍ ഫിഷറീസ്-ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ നാടിന് സമര്‍പ്പിച്ചു.

പോത്തുംകുഴിക്കാട്-കുറിയപ്പാടം അങ്കണവാടി, കോട്ടപ്പടി അങ്കണവാടി-നിറങ്കൈതക്കോട്ട, തിരുത്തി-കയര്‍ സൊസൈറ്റി- അത്തിക്കാട്പടി- കൊളക്കുത്ത് റോഡുകളുടെ നിര്‍മാണമാണ് പൂര്‍ത്തീകരിച്ചത്. ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പില്‍ നിന്ന് അനുവദിച്ച 2.5 കോടി രൂപ ചെലവിലായിരുന്നു റോഡ് നിര്‍മാണം.

sameeksha-malabarinews

പി.അബ്ദുല്‍ഹമീദ് മാസ്റ്റര്‍ എം.എല്‍.എ അധ്യക്ഷനായി. വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് എ.ശൈലജ ടീച്ചര്‍, സ്ഥിരം സമിതി ചെയര്‍മാന്‍മാരായ എ.കെ രാധ,  പി.എം ശശികുമാര്‍, എ.പി സിന്ധു, പഞ്ചായത്തംഗങ്ങളായ വി. ശ്രീനാഥ്, കാളാടന്‍ വിനീത, ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പ്രണവ് എന്നിവര്‍ സംസാരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!