Section

malabari-logo-mobile

കാമ്പയിന്‍-12 ; ഒറ്റ ദിവസം സന്ദര്‍ശിച്ചത് ഒരു ലക്ഷത്തിലധികം വീടുകള്‍

HIGHLIGHTS : അനീമിയ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് പന്ത്രണ്ടില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ വനിത ശിശുവികസന വകുപ്പ് ആരംഭിച്...

അനീമിയ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് പന്ത്രണ്ടില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ വനിത ശിശുവികസന വകുപ്പ് ആരംഭിച്ച കാമ്പയിന്‍-12 ഊര്‍ജിത വിളര്‍ച്ച പ്രതിരോധത്തിന്റെ ഭാഗമായി ഒറ്റ ദിവസം കൊണ്ട് 1,02,200 ഓളം വീടുകള്‍ സന്ദര്‍ശിച്ച് ബോധവത്ക്കരണം നടത്തി. ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഭവന സന്ദര്‍ശനത്തിന് നേതൃത്വം നല്‍കി.

കോഴിക്കോട് മേരിക്കുന്ന് ചിന്നുവീടിലെ പി.കെ. സന്ദീപിന്റെ വീടാണ് മന്ത്രി സന്ദര്‍ശിച്ചത്. സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍, വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ടി.വി. അനുപമ എന്നിവരും ഭവനങ്ങള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തി.മുഖ്യമന്ത്രിയുടെ പത്തിന പരിപാടിയുടെ ഭാഗമായ കാമ്പയിന്‍-12 ജനുവരി 12ന് ഉച്ചയ്ക്ക് 12 മണിക്കാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്. ഈ കാമ്പയിന്റെ തുടര്‍പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഫെബ്രുവരി 12ന് അനീമിയ ബോധവത്ക്കരണത്തിന്റെ മാസ് കാമ്പയിന്‍ നടത്തിയത്. അങ്കണവാടി വര്‍ക്കര്‍ മുതല്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വരെ കാമ്പയിനില്‍ പങ്കാളികളായി.33,115 അങ്കണവാടി ജീവനക്കാര്‍ 3 വീടുകള്‍ വീതവും, 2600 സൂപ്പര്‍വൈസര്‍മാര്‍ 2 വീട് വീതവും, 258 സിഡിപിഒമാര്‍, 14 പ്രോഗ്രാം ഓഫീസര്‍മാര്‍, 14 ജില്ലാ ഓഫീസര്‍മാര്‍ എന്നിവര്‍ ഓരോ വീട് വീതവുമാണ് സന്ദര്‍ശനം നടത്തി ബോധവത്ക്കരണം നടത്തിയത്.

sameeksha-malabarinews

12 എന്ന സംഖ്യയില്‍ അവസാനിക്കുന്ന വീട്ടുനമ്പര്‍ അല്ലെങ്കില്‍ റസിഡന്റ് അസോസിയേഷന്‍ നമ്പരുള്ള വീടുകളിലാണ് സന്ദര്‍ശനം നടത്തിയത്. ഇത്തരം കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ അനീമിയ പ്രതിരോധിക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളില്‍ എത്തിക്കുന്നതിന് സാധിക്കുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!