വിവാഹ ധനസഹായത്തിന് അപേക്ഷിക്കാം

തിരുവനന്തപുരം: നിയമപരമായി വിവാഹം ചെയ്ത ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികള്‍ക്കും ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികള്‍ക്കും വിവാഹ ധനസഹായം അനുവദിക്കുന്നതിന് സാമൂഹ്യനീതി വകുപ്പ് അപേക്ഷ ക്ഷണിച്ചു.

നിയമപരമായി വിവാഹം രജിസ്റ്റര്‍ ചെയ്ത ട്രാന്‍സ് ജെന്‍ഡര്‍ ദമ്പതികള്‍ക്കും ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികള്‍ക്കുമാണ് ഈ ധനസഹായത്തിന് അപേക്ഷിക്കാന്‍ അര്‍ഹത.

അപേക്ഷ ഫോം സാമൂഹ്യനീതി വകുപ്പിന്റെ വെബ്സൈറ്റിലും ജില്ലാ സാമൂഹ്യനീതി ഓഫീസുകളിലും ലഭ്യമാണ്. പ്രസ്തുത അപേക്ഷാ ഫോമിലെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമായി ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷകള്‍ ട്രാന്‍സ് ജെന്‍ഡര്‍ സെല്ലില്‍ ലഭ്യമാക്കേണ്ടതാണ്.

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top