പി വി ബാലചന്ദ്രന്‍ കോണ്‍ഗ്രസ് വിട്ടു

കല്‍പ്പറ്റ: പി വി ബാലചന്ദ്രന്‍ കോണ്‍ഗ്രസ് വിട്ടു.വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ അധ്യക്ഷനും കെ പിസിസി നിര്‍വ്വാഹക സമിതി അംഗവുമായിരുന്നു.

കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ കാര്യം പരിതാപകരമാണെന്ന് പി വി ബാലചന്ദ്രന്‍. ബിജെപിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ലെന്ന് പി വി ബാലചന്ദ്രന്‍ പറഞ്ഞു. ന്യൂനപക്ഷ സമുദായവും ഭൂരിപക്ഷ സമുദായവും ഇന്ന് കോണ്‍ഗ്രസില്‍ നിന്നകലുകയാണ്.ദിശാബോധം നഷ്ടപ്പെട്ട നേതാക്കള്‍ക്കൊപ്പം ജനങ്ങള്‍ നില്‍കില്ല. അതിന്റെ തെളിവാണ് നിയമസഭ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പരാജയവും ഇടതുപക്ഷത്തിന്റെ വിജയവും എന്ന് ബാലചന്ദ്രന്‍ വ്യക്തമാക്കി.

പ്രവര്‍ത്തകരുടെ വികാരം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ കോണ്ഗ്രസിനാകില്ല എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടിയുമായുള്ള ബന്ധം ഉപേക്ഷിക്കുന്നതെന്നും പി വി ബാലചന്ദ്രന്‍ പറഞ്ഞു.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top