Section

malabari-logo-mobile

പറപ്പൂരില്‍ മഞ്ഞപ്പിത്തം പടരുന്നു; മുന്‍കരുതല്‍ നിര്‍ദേശം

HIGHLIGHTS : Yellow fever spreads in Parapur; Precautionary statement

വേങ്ങര : പറപ്പൂര്‍ പഞ്ചായത്തിലെ മൂന്ന്, നാല്, അഞ്ച് വാര്‍ഡുകളില്‍ മഞ്ഞപ്പിത്തം പടരുന്നു. ഇതിനകം പതിനൊന്നിലധികം പേര്‍ക്ക് പകര്‍ച്ചവ്യാധി പിടിപെട്ടതായാണ് വിവരം. ഒരു സ്ഥാപനത്തില്‍ നടന്ന ചടങ്ങിനോടനുബന്ധിച്ചാണ് രോഗം പടര്‍ന്നതെന്നു കരുതുന്നു. രോഗം വ്യാപിക്കുന്നത് തടയാന്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നടപടി തുടങ്ങി. 115 കിണറുകളില്‍ കഴിഞ്ഞ ദിവസം അണുനശീകരണം നടത്തി.

ഇരിങ്ങല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ദിവ്യ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് റഫീക് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിരോധ പ്രവര്‍ത്തനം.

sameeksha-malabarinews

സംശയാസ്പദമായ സാഹചര്യത്തിലുള്ള ജലത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. സമീപ പ്രദേശങ്ങളിലെ സ്‌കൂളുകള്‍, പള്ളികള്‍ വഴിയും മുന്നറിയിപ്പു നല്‍കാന്‍ നിര്‍ദേശമുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!