ബൈക്ക് മോഷണം; തമിഴ്നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് അറസ്റ്റില്‍

വേങ്ങര: തൃത്താല ആലൂരില്‍ ബൈക്ക് മോഷ്ടിച്ച ഊരകം സ്വദേശി തമിഴ്നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് പിടിയിലായി. നൊച്ചിക്കുഴിയില്‍ ഷാജി കൈലാസി (21)നെയാണ് തൃത്താല പൊലീസ് പിടികൂടിയത്. ആലൂര്‍ പട്ടിത്തറ സ്വദേശി അന്‍സാറിന്റെ ഉടമസ്ഥതയിലുള്ള 2.5 ലക്ഷം രൂപ വിലവരുന്ന ബൈക്കാണ് ഇയാള്‍ മോഷ്ടിച്ചത്. വ്യാജ നമ്പര്‍പ്ലേറ്റ് ഘടിപ്പിച്ച് ബൈക്കിന് രൂപമാറ്റവും വരുത്തി.

അന്വേഷണത്തില്‍ നിരവധി വാഹനങ്ങള്‍ മോഷ്ടിക്കുന്ന പ്രതിയുടെ സിസിടിവി ദൃശ്യം പൊലിസിന് ലഭിച്ചു. വേങ്ങര പൊലീസിന്റെ സഹായത്തോടെ തൃത്താല പൊലീസ് നടത്തിയ തിരച്ചലിനിടെ് പ്രതി ബൈക്ക് ഉപേക്ഷിച്ച് കടന്നുകളഞ്ഞു. വേങ്ങര പൊലീസ് പ്രതിക്കായി ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചു. മോഷ്ടിച്ച വാഹനങ്ങള്‍ പൊളിച്ചുവില്‍ക്കുകയോ മറിച്ചുവില്‍ക്കുകയോ ചെയ്യുന്നതാണ് ഇയാളുടെ രീതി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top