ജൂനിയര്‍ അനലിസ്റ്റ് നിയമനം

ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ കീഴില്‍ പത്തനംതിട്ട ജില്ലയിലെ കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റിന്റെ (സി.എഫ്.ആര്‍.ഡി) ഉടമസ്ഥതയിലുള്ള ഫുഡ് ക്വാളിറ്റി മോണിട്ടറിങ് ലബോറട്ടറി(എഫ്.ക്യു.എം.എല്‍)യിലെ മൈക്രോബയോളജി ലാബിലേക്ക് ജൂനിയര്‍ അനലിസ്റ്റ് (മൈക്രോബയോളജി) തസ്തികയിലേക്ക് നിയമനം നടത്തുന്നു.

ഒരുവര്‍ഷത്തേക്ക് കരാറടിസ്ഥാനത്തിലാണ് നിയമനം. പ്രതിമാസ വേതനം 15,000 രൂപ. മൈക്രോബയോളജിയില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും മോഡേണ്‍ ഫുഡ് അനാലിസിസില്‍ ഒരുവര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയവുമാണ് യോഗ്യത. മാര്‍ച്ച് 30നകം അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങളും അപേക്ഷാഫോമും www.supplycokerala.com, www.cfrdkerala.in എന്നീ വെബ്‌സൈറ്റുകളില്‍ നിന്നും ലഭിക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top