Section

malabari-logo-mobile

മഞ്ഞപ്പിത്തം:പരപ്പനങ്ങാടിയിൽ പ്രതിരോധപ്രവർത്തനം ഊർജിതമാക്കി.

HIGHLIGHTS : Yellow fever: Immune action intensified in Parappanangadi.

പരപ്പനങ്ങാടി:നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നഗരസഭ ചെയർമാൻ എ. ഉസ്മാൻ്റെ അധ്യക്ഷതയിൽ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയി രുത്തി.

രോഗം ബാധിച്ച് കഴിഞ്ഞദിവസം 20-ാം ഡിവിഷനിൽ 19കാരൻ മരിച്ചതിനെ ത്തുടർന്നാണ് അടിയന്തരയോഗം ചേർന്നത്. രോഗവ്യാപനം തടയുന്നതിന് പ്രതി രോധപ്രവർത്തനം ഊർജിതമാക്കിയതായി ആരോഗ്യവകുപ്പ് അധികൃതർ യോഗത്തിൽ അറിയിച്ചു. രോഗപ്രതിരോധ പ്രവർത്തനങ്ങളുമായി പൊതുജനങ്ങൾ സഹകരിക്കണമെന്നും യോഗത്തിൽ ആവശ്യപ്പെട്ടു. കിണറുകളിൽ ക്ലോറിനേഷൻ ചെയ്യുന്ന പ്രവൃത്തി ഉടൻ പൂർത്തിയാക്കും. പൊതുജനങ്ങൾക്ക് ബോധവത്കരണം നടത്തും. മഴക്കാലപൂർവ ശുചീകരണപ്രവർത്തനങ്ങൾ ചർച്ചചെയ്യാൻ ഉടൻ വിപുലമായ യോഗം ചേരാനും തീരുമാനിച്ചു.

sameeksha-malabarinews

ഉപാധ്യക്ഷ കെ. ഷഹർബാൻ, വിവിധ സ്ഥിരംസമിതി അധ്യക്ഷന്മാർ, കൗൺസിലർമാർ, മെഡിക്കൽ ഓഫിസർ ഡോ.രമ്യ, സെക്രട്ടറി ഇൻ ചാർജ് വേണു, അസി സ്റ്റൻറ് എൻജിനീയർ അനുപമ, നഗരസഭാ ഹെൽത്ത് വിഭാഗം ജെ.എച്ച്.ഐ ഷാജു എന്നിവർ യോഗത്തിൽ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!