മരിച്ചയാളുടെ പേരില്‍ വോട്ട് ചെയ്ത സംഭവം;മൂന്ന് പേര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം:പത്തനംതിട്ടയില്‍ മരിച്ചയാളുടെ പേരില്‍ മരുമകള്‍ വീട്ടില്‍ വോട്ട് ചെയ്ത് സംഭവത്തില്‍ മൂന്നു പേരെ സസ്‌പെന്‍ഡ് ചെയ്തു.രണ്ട് പോളിംഗ് ഓഫീസര്‍മാര്‍ക്കും ബി എല്‍ ഒ ക്കുമെതിരെയാണ് ജില്ലാ കളക്ടറുടെ നടപടി.

വോട്ട് അസാധുവായി കണക്കാക്കുമെന്നും അതിന് ആവശ്യമായ റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുമെന്ന് കളക്ടര്‍ പറഞ്ഞു. ബി എല്‍ ഒ അമ്പിളി ,പോളിംഗ് ഓഫീസര്‍മാരായ ദീപ , കല എസ് തോമസ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ആറു വര്‍ഷം മുന്‍പ് മരിച്ച 94 കാരി അന്നമ്മയുടെ പേരിലാണ് പത്തനംതിട്ട മെഴുവേലിയില്‍ വോട്ട് ചെയ്തത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top