
മൈസൂര്‍: നെഞ്ചങ്കോട് റൂട്ടില്‍ ടോള്‍ ഗേറ്റിനു സമീപം വെച്ച് ഞായറാഴ്ചയുണ്ടായ അപകടത്തില്‍ ഒരാള്‍ മരണപ്പെട്ടു . മൂന്ന് പേര്‍ക്ക് പരിക്ക്. പെരുവള്ളൂര്‍ കാട പ്പടി എഴുവതും കാട്ടില്‍ അബ്ദുല്‍ ഗഫൂറിന്റെ മകന്‍ മുഹമ്മദ് ഫാഹിദ് (20 ) ആണ് മരണപ്പെട്ടത്.
പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരം. പരിക്കേറ്റവരെ ജയേസസ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. നിലമ്പുര്‍ രജിസ്റ്റേഷനില്‍ ഉള്ള കാര്‍ ആണ് അപകടത്തില്‍ പെട്ടത്. പെരുവള്ളൂര്‍ കാടപ്പടിയില്‍ നിന്നും വിനോദയാത്ര പോയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. കെഎംസിസി യുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തനം തുടരുന്നു.
ഫാഹിദ് വേങ്ങര മലബാര്‍ കോളേജിലെ വിദ്യാര്‍ത്ഥിയും കാടപടിയിലെ വ്യാപാര സ്ഥാപനത്തില്‍ പാര്‍ട്ട് ടൈം ജോലിക്കാരനുമാണ്. മാതാവ് – ഹാരിഫ. സഹോദരങ്ങള്‍ : സദക്കത്തുള്ള, സഹല ഷെറി, മുനവ്വര്‍ അലി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




