Section

malabari-logo-mobile

യദൂരിയപ്പ രാജിവെച്ചു

HIGHLIGHTS :  അവസാനം വൈകാരിക വിടവാങ്ങല്‍ പ്രസംഗം കുതിരക്കച്ചവടം നടന്നില്ല നാണംകെട്ട് ബിജെപി ബംഗളൂരു;  വിശ്വാസവോട്ടിന് കാത്തുനില്‍ക്കാതെ യദൂരിയപ്പ രാജിവെച്ചു. രണ...

 അവസാനം വൈകാരിക വിടവാങ്ങല്‍ പ്രസംഗം
കുതിരക്കച്ചവടം നടന്നില്ല നാണംകെട്ട് ബിജെപി

ബംഗളൂരു;  വിശ്വാസവോട്ടിന് കാത്തുനില്‍ക്കാതെ യദൂരിയപ്പ രാജിവെച്ചു. രണ്ടരദിവസം മാത്രമാണ് ഇത്തവണ അദ്ദേഹം മുഖ്യമന്ത്രിയായി ഇരുന്നത്. നാല് മണിക്ക് മുമ്പായി വിശ്വാസവോട്ട തേടണമെന്ന സുപ്രീംകോടതിയുടെ കടുത്ത നിര്‍ദ്ദേശമാണ് ജനതാദള്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ അടര്‍ത്തിയെടുത്ത് കുതിരക്കച്ചവടം നടത്താനുളള ബിജെപിയുടെ നീക്കത്തിന് വെല്ലുവിൡയായത്‌

sameeksha-malabarinews

ജനാധിപത്യവും ഭരണഘടനയും വിജെയിച്ചെന്നും ഓപ്പറേഷന്‍ താമര പരാജയപ്പെട്ടെന്നും കോണ്‍ഗ്രസ്സ് പ്രതികരിച്ചു

കോടികള്‍ ഒഴുക്കി എംഎല്‍എമാരെ തങ്ങളുടെ പക്ഷത്തേക്ക് കൊണ്ടുവരാനുളള ബിജെപിയുടെ എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയായിരുന്നു. ഇന്നു രാവിലെ മുതല്‍ മുതിര്‍ന്ന ബിജെപി നേതാക്കളുടെ ഇത്തരം പണവും മന്ത്രിപദവും വാഗ്ദാനം ചെയ്യുന്ന ഓഡിയോ ക്ലിപ്പുകള്‍ പുറത്തുവന്നുകൊണ്ടിരുന്നു. എന്നാല്‍ കോണ്‍ഗ്രസ്സും ജനതാദളും തങ്ങളുടെ എംഎല്‍എമാരെ സംയമനത്തോടയും കരുതലോടെയും ഒപ്പം നിര്‍ത്തുന്നതില്‍ വിജയിച്ചു. രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാവിലെ ഒപ്പമില്ലായിരുന്നു എന്നാല്‍ പിന്നീട് ഒരാളെ വീണ്ടും തങ്ങളുടെ പാളയത്തിലേക്ക് തിരികെയത്തിക്കാന്‍ കോണ്‍ഗ്രസ്സിന് കഴിഞ്ഞു.

വിശ്വാസവോട്ടിങ്ങിനെ സമീപിക്കുന്ന സമയമായപ്പോഴേക്കും ബിജെപി നേതാക്കളുടെ ആത്മവിശ്വാസം നഷ്ടമാകുന്നത് കാണാമായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!