Section

malabari-logo-mobile

കുവൈത്തില്‍ കൊടും വേനലിലും വൈദ്യുതിയും വെള്ളവും മുടക്കില്ല; ബഖീത് അല്‍ റാഷിദി

HIGHLIGHTS : കുവൈത്ത് സിറ്റി: രാജ്യത്ത് കൊടും വേനല്‍ വന്നാലും വൈദ്യുതിയോ ജലമോ മുടക്കില്ലെന്ന് വൈദ്യുതി-ജലം മന്ത്രി ബഖീത് അല്‍ റാഷിദ്. വൈദ്യുതി വിതരണ ശൃംഖലയില്‍ ...

കുവൈത്ത് സിറ്റി: രാജ്യത്ത് കൊടും വേനല്‍ വന്നാലും വൈദ്യുതിയോ ജലമോ മുടക്കില്ലെന്ന് വൈദ്യുതി-ജലം മന്ത്രി ബഖീത് അല്‍ റാഷിദ്. വൈദ്യുതി വിതരണ ശൃംഖലയില്‍ നടന്നുവരുന്ന അറ്റകുറ്റപണികള്‍ ജൂണ്‍ പകുതിയോടെ പൂര്‍ത്തിയക്കുമെന്നും മന്ത്രി വ്യക്തമാക്കി. വേനല്‍കലത്തെ വൈദ്യുതിയുടെ ഉപയോഗം 15000 മെഗാവാട്ട് ആക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ കൂടുതല്‍ ഉല്‍പ്പാദനം ഈ സമയത്ത് നടത്താനാണ് തീരുമാനം.

ജലത്തിന്റെ ഉപയോഗം വേനലല്‍ കാലത്ത് പരമാവധി 480 ദശലക്ഷം ഗ്യാലന്‍ വരെ ആക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഉല്‍പ്പാദനശേഷി 628 ദശലക്ഷം ഗ്യാലനാണ്.

sameeksha-malabarinews

ഇതിനുപുറമെ വെള്ളത്തിന്റെയും വൈദ്യുതിയുടെയും മീറ്റര്‍ പൂര്‍ണമായും സ്മാര്‍ട്ടാക്കാനുള്ള നടപടികളും ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. മൂന്നു ലക്ഷം സ്മാര്‍ട്ട് മീറ്ററുകള്‍ക്കുള്ള ടെന്‍ഡര്‍ ജൂണ്‍ മൂന്നിന് നല്‍കും. ആദ്യഘട്ടത്തില്‍ ഇത്രയും പുതിയ മീറ്ററുകള്‍ മാറ്റി സ്ഥാപിക്കും. ഇതിന്‌ശേഷം രാജ്യത്തിന്റെ എല്ലാ ഇടങ്ങളിലും സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കുമെന്നും അദേഹം വ്യക്തമാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!