Section

malabari-logo-mobile

തിയ്യേറ്റര്‍ പീഡനക്കേസിലെ പ്രതിയുടെ വീടിനടുത്ത ബസ് സ്റ്റോപ്പിന്റെ പേരുമാറ്റി നാട്ടുകാരുടെ പണികൊടുക്കല്‍

HIGHLIGHTS : തൃത്താല:  പത്തുവയസ്സുകാരിയായ ബാലികയെ തിയ്യേറ്ററിനകത്ത് വെച്ച് പീഡിപ്പിച്ച പ്രതിക്ക് നാട്ടുകാര്‍ കൊടുത്ത എട്ടിന്റെ പണി

തൃത്താല:  പത്തുവയസ്സുകാരിയായ ബാലികയെ തിയ്യേറ്ററിനകത്ത് വെച്ച് പീഡിപ്പിച്ച പ്രതിക്ക് നാട്ടുകാര്‍ കൊടുത്ത എട്ടിന്റെ പണി ചര്‍ച്ചയാകുന്നു. ചിലപ്പോള്‍ പ്രതി ജീവിച്ചിരിക്കുന്നോളം കാലത്തും അതിന് ശേഷവും ഇയാളുടെ ദുഷ്‌ചെയ്തി ചര്‍ച്ചയാകുന്ന തരത്തിലായിരുന്നു നാട്ടുകാരുടെ പ്രതികരണം

.
എടപ്പാളില്‍ തിയ്യേറ്ററില്‍ വെച്ച് പീഡിപ്പിച്ച തൃത്താല സ്വദേശി മൊയ്‌തീന്‍ കുട്ടിയുടെ വീടിന് സമീപത്തെ ബസ് സ്റ്റോപ്പിന്റെ പേര് നാട്ടുകാര്‍ ചേര്‍ന്നങ്ങ് മാറ്റുകയായിരുന്നു

sameeksha-malabarinews

നേരത്തെ ചന്തപ്പടി എന്നറിയപ്പെട്ടിരുന്ന ബസ്സ് സ്റ്റോപ്പിന് ഇപ്പോള്‍ വിളിക്കുന്ന പേര് മൊയ്തീന്‍പടിയെന്നാണ്.  ബസ്സ് സ്‌റ്റോപ്പ് എത്തുമ്പോള്‍ കണ്ടക്ടര്‍മാര്‍ വിളിച്ചുപറയുന്നതും ഈ പേരാണ്.

കാലം ചെന്നാലും ഈ പേരിന്റെ പിന്നിലെ കഥയന്വേഷിക്കുന്നവര്‍ക്ക് ഈ നെറികെട്ടയാളുടെ കഥയറയാനാണ് ഈ പേരിട്ടെതെന്ന് നാട്ടുകാര്‍ ഒന്നടങ്കം പറയുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!