എം എന്‍ വിജയന്റെ ഭാര്യ അന്തരിച്ചു

കൊച്ചി: എഴുത്തുകാരനും ഇടതു ചിന്തകനുമായ പ്രൊഫ.എംഎന്‍ വിജയന്റെ ഭാര്യ ശാരദ(84) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് അവര്‍ കൊച്ചിയിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ചെറുകഥാകൃത്തും കണ്ണൂര്‍ സര്‍വ്വകലാശാല സ്റ്റുഡന്റ്‌സ് സര്‍വ്വീസ് ഡയറക്ടറുമായ വി.എസ് അനില്‍കുമാര്‍, കേരള കാര്‍ഷിക സര്‍വ്വകലാശാലയില്‍ റിസര്‍ച്ച് ഓഫീസറായ വി.എസ് സുജാത, കൊച്ചിയില്‍ ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥയായ വി.എസ് സുനിത എന്നിവര്‍ മക്കളാണ്.

മരുമക്കള്‍: രത്‌നമ്മ (റിട്ട. അധ്യാപിക, സര്‍ സയ്യിദ് കോളജ് തളിപ്പറമ്പ്), ഡോ. ബാലചന്ദ്രന്‍ (മുന്‍ റജിസ്ട്രാര്‍ കാര്‍ഷിക സര്‍വ്വകലാശാല), സി.രാജഗോപാല്‍ (പേസ് മാര്‍ക്കറ്റിങ് സര്‍വീസ്, എറണാകുളം).

സംസ്‌കാരം ഇന്നു കൊടുങ്ങല്ലൂരിലെ വീട്ടുവളപ്പില്‍ നടക്കും.

 

Share news
error: Content is protected !!
Scroll to Top