തിരുവനന്തപുരം: ലോകാരോഗ്യ സംഘടനയുടെ ആദരം അര്‍ഹതയ്ക്കുള്ള അംഗീകാരമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തെ മുഴുവന്‍ ആശാപ്രവര്‍ത്തകരേയും മന്ത്രി അഭിനന്ദിച്ചു.
മാതൃശിശു സംരക്ഷണം ഉറപ്പാക്കുക, പ്രാഥമിക വൈദ്യസഹായം എത്തിക്കുക, അനുബന്ധ സ്ഥാപനങ്ങളുമായി ചേര്‍ന്ന് താഴെത്തട്ടിലുള്ളവര്‍ക്ക് സേവനം ഉറപ്പാക്കുക, പകര്‍ച്ച വ്യാധിനിയന്ത്രണ പരിപാടികള്‍, കൊതുകു നിവാരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ നേതൃത്വപരമായ പങ്കുവഹിക്കുക, പ്രാദേശിക ആരോഗ്യ പ്രശ്‌നങ്ങള്‍ മനസിലാക്കി അവ പരിഹരിക്കാന്‍ വാര്‍ഡ് ആരോഗ്യ ശുചിത്വ കമ്മിറ്റികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുക, ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കുമുളള ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുക, പകര്‍ച്ചവ്യാധികള്‍ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമൊപ്പം ജീവിതശൈലീ രോഗങ്ങള്‍, സാന്ത്വന ശുശ്രൂഷ, സാമൂഹിക പങ്കാളിത്തത്തോടെയുള്ള മാനസികാരോഗ്യ പരിപാടി തുടങ്ങിയവയാണ് ആശ പ്രവര്‍ത്തകരുടെ പ്രധാന ചുമതലകള്‍.



