Section

malabari-logo-mobile

വിജയ് ബാബു 24നകം കീഴടങ്ങിയില്ലെങ്കില്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുമെന്ന് കമ്മീഷണര്‍

HIGHLIGHTS : If Vijay Babu does not surrender within 24 hours, the commissioner will issue a Red Corner notice

നടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ പ്രതിയായ നടന്‍ വിജയ് ബാബു 24നകം കീഴടങ്ങിയില്ലെങ്കില്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുമെന്ന് കമ്മീഷണര്‍. പാസ്‌പോര്‍ട്ട് റദ്ദാക്കിയ ശേഷം ഇന്റര്‍പോളിന്റെ സഹായത്തോടെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്തു നാട്ടിലെത്തിക്കാനായിരുന്നു പൊലീസിന്റെ ശ്രമം. ഈ മാസം 24നുള്ളില്‍ ഹാജരായില്ലെങ്കില്‍ റെഡ് കോര്‍ണര്‍ പുറപ്പെടുവിക്കുവാനാണ് പൊലീസ് നീക്കം.

വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. അവധിക്കാല ബെഞ്ചാണ് നേരത്തെ ഹര്‍ജി പരിഗണിച്ചത്. ജാമ്യ ഹര്‍ജികള്‍ പരിഗണിക്കുന്ന ജസ്റ്റിസ് പി ഗോപിനാഥിന്റെ ബെഞ്ചാണ് ഇന്ന് വാദം കേള്‍ക്കുക.

sameeksha-malabarinews

കേസെടുത്തതിന് പിന്നാലെ ഒളിവില്‍പ്പോയ വിജയ് ബാബു ജോര്‍ജിയയിലേക്ക് കടന്നതായാണ് വിവരം. പ്രതിയെ രാജ്യത്തെതത്തിക്കാന്‍ എംബസി മുഖേന നടത്തുന്ന ശ്രമങ്ങള്‍ സര്‍ക്കാര്‍ കോടതിയെ അറിയിക്കും.

വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി പറയും വരെ ദുബായില്‍ തങ്ങാനായിരുന്നു വിജയ് ബാബുവിനു ലഭിച്ചിരുന്ന നിയമോപദേശം. ഇതിനിടയിലാണ് പാസ്‌പോര്‍ട്ട് റദ്ദാക്കിയത്. ഇതോടെ വിധി വരാന്‍ കാത്തു നില്‍ക്കാന്‍ സാവകാശം ലഭിക്കാതെ വിജയ് ബാബുവിനു ദുബായ് വിടേണ്ടി വരികയായിരുന്നു. ദുബായില്‍ ഒളിവിലായിരുന്ന വിജയ് ബാബു അവിടെ നിന്നും ജോര്‍ജിയയിലേക്ക് കടന്നതായാണ് വിവരം.

പോലീസ് ഇന്റര്‍പോളിന്റെ സഹായത്തോടെ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുകയും പാസ്‌പോര്‍ട്ട് റദ്ദാക്കുകയും ചെയ്തു. ഇതോടെ വിജയ് ബാബു ജോര്‍ജിയയിലേക്ക് കടന്നെന്നാണ് പോലീസ് പറയുന്നത്..

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!