ജി.എച്ച്.എസ് നെടുവയില്‍ ലോക പരിസ്ഥിതിദിനം ആചരിച്ചു

പരപ്പനങ്ങാടി: ജി.എച്ച്.എസ് നെടുവയിലെ പരിസ്ഥിതിദിനാഘോഷം വിപുലമായി നടന്നു. മലപ്പുറം ജില്ലാ കര്‍ഷകോത്തമ അവാര്‍ഡ് ജേതാവ് വി. സി ജൈസല്‍ ,നെടുവ ഹരിതകര്‍മ്മസേനയിലെ ഗൗരി, തങ്ക, ഷീജ, ലീന, പ്രീതി, രമണി എന്നിവരെ യും ആദരിച്ചു.

പി.ടി എ പ്രസിഡണ്ട് ശശികുമാര്‍, എസ്. എം സി ചെയര്‍മാന്‍ മനോജ് കുമാര്‍, ഹെഡ്മിസ്ട്രസ് ദേവി .വി, അധ്യാപകരായ സിന്ധു കെ .കെ, രഘുനാഥന്‍ കൊളത്തൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ ഗാനാലാപനവും, ചിത്രകലാ അധ്യാപകന്‍ സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ കുട്ടികളുടെ ചിത്രരചനയും നടന്നു. സ്‌കൂള്‍ എസ് .എസ്.എസ് ന്റെ നേതൃത്വത്തിന്‍ വിദ്യാലയ പരിസരത്ത് വൃക്ഷത്തൈ നട്ടു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top