പരപ്പനങ്ങാടി: പ്രസന്റേഷന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പരിസ്ഥിതി ദിനം ആചരിച്ചു , പരിസ്ഥിതി ദിനത്തിന്റെ പ്രത്യേകതയും മരം വെച്ച് പിടിപ്പിക്കുന്നതിന്റെ ആവശ്യകതയും കുറിച്ച് പരപ്പനങ്ങാടി ഹെര്‍ബല്‍ ഗാര്‍ഡന്‍ ചെയര്‍മാന്‍ കര്‍ഷകമിത്ര ജേതാവ് കൂടിയായ അബ്ദുറസാഖ് മുല്ലേപ്പാട്ട് ക്ലാസ് എടുത്തു .
സ്‌കൂള്‍ മാനേജര്‍ ശ്രീ അബ്ദുല്ലത്തീഫ് തെക്കേപ്പാട്ട് അധ്യക്ഷതയില്‍ സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും വൃക്ഷത്തൈ വിതരണം ചെയ്തു, വൃക്ഷത്തൈകളുടെ വിതരണം റസാക്ക് മുല്ലേ പാട്ട് നിര്‍വഹിച്ചു, വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട പോസ്റ്ററുകള്‍ മാതൃകാപരമായി. ബന്ധപ്പെട്ട സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കമലം കാടശ്ശേരി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സുജയ ടീച്ചര്‍ നന്ദിയും പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




