സംഗീതഭൂഷണം ഡിപ്ലോമ പ്രോഗ്രാം

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനില്‍ നടത്തുന്ന സംഗീതഭൂഷണം (ഡിപ്ലോമ ഇന്‍ കര്‍ണാടിക് മ്യൂസിക്) (എസ്ബിഡി) പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡോ. കെ ഓമനക്കുട്ടിയുടെ നേതൃത്വത്തിലുള്ള സംഗീതഭാരതിയാണ്‌പ്രോഗ്രാമിന് വേണ്ട അക്കാദമിക് സഹായം നല്‍കുന്നത്. ആഴ്ചയില്‍ രണ്ട് ദിവസം വൈകീട്ട് 7.30 മുതല്‍ 9.30 വരെ സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ ക്ലാസ്സുകള്‍, ഓരോ വിഷയത്തിലും തയ്യാറാക്കിയിട്ടുള്ള സ്വയം പഠന സഹായികള്‍, പ്രൊജക്റ്റ്വര്‍ക്ക്, എന്നീ മാര്‍ഗ്ഗങ്ങളിലൂടെയാണ് പഠനം ക്രമീകരിക്കുന്നത്. എഴുത്തു പരീക്ഷകള്‍, അസൈന്‍മെന്റുകള്‍, പ്രോജക്ട്, പ്രാക്ടിക്കല്‍ പരീക്ഷകള്‍ എന്നീ മാര്‍ഗ്ഗങ്ങളിലൂടെയാണ് പ്രോഗ്രാമിന്റെ മൂല്യനിര്‍ണ്ണയം. പ്രോഗ്രാം വിജയകരമായി പൂര്‍ത്തിയാക്കുന്നതിന് 70 ശതമാനം ഹാജര്‍ ഉറപ്പുവരുത്തണം.

അപേക്ഷിക്കുന്നതിനുള്ള അടിസ്ഥാന വിദ്യാഭ്യാസയോഗ്യത പ്ലസ് ടു പാസ്സ് അഥവാ തത്തുല്യം. അപേക്ഷകര്‍ 40 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ ആണെങ്കില്‍ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. എസ് എസ് എല്‍ സി പാസ്സ് ആണ്. അപേക്ഷിക്കുന്നതിനുള്ള കുറഞ്ഞ പ്രായം 17; ഉയര്‍ന്ന പ്രായപരിധിയില്ല. ആപ്ലിക്കേഷന്‍ ഓണ്‍ലൈനായി നല്‍കുന്നതിന് https://app.srccc.in/register എന്ന ലിങ്കിലൂടെ കഴിയും. https://srccc.in/download എന്ന ലിങ്കില്‍ നിന്നും അപേക്ഷാഫോം ഡൗണ്‍ലോഡ് ചെയ്തും അപേക്ഷിക്കാം. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ജൂണ്‍ 30. വിശദ വിവരങ്ങള്‍ തിരുവനന്തപുരം നന്ദാവനത്തുള്ള എസ് ആര്‍ സി ഓഫീസില്‍ നിന്ന് നേരിട്ടും ലഭിക്കും. വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ്ഭവന്‍ പി.ഒ, തിരുവനന്തപുരം-33. ഫോണ്‍: 0471-2325101, 8281114464. വിശദാംശങ്ങള്‍ www.srccc.in എന്ന വെബ്സൈറ്റിലും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top