പരപ്പനങ്ങാടി : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരപ്പനങ്ങാടി ഗവ. മോഡല്‍ ലാബ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ അങ്കണത്തില്‍ പച്ചകറി കൃഷിക്ക് തുടക്കം കുറിച്ചു.
കൂടാതെ പരപ്പനങ്ങാടിയിലെ ഗവ. ഹെല്‍ത്ത് സെന്റര്‍, ഗവ. മൃഗാശുപത്രി, പരപ്പനങ്ങാടി പോലീസ് സ്റ്റേഷന്‍, എക്‌സൈസ് റേഞ്ച് ഓഫീസ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസ്, ജില്ലാ വിദ്യാഭ്യാസ ഓഫീസ്, നെടുവ വില്ലേജ് ഓഫീസ്, പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റി എന്നിയിടങ്ങളില്‍ വൃക്ഷ തൈകള്‍ വിതരണം ചെയ്തു. ചടങ്ങില്‍ വിദ്യാര്‍ത്ഥികളെ കൂടാതെ ഗവ. സ്‌പെഷ്യല്‍ ടീച്ചേഴ്‌സ് ട്രെയിനിങ് സെന്റര്‍ കോഡിനേറ്റര്‍ ജിഷ ടി, അധ്യാപിക രജിത ടി. കെ, ലൈബ്രേറിയന്‍ ജിത്തു വിജയ്, ഗവ.മോഡല്‍ ലാബ് സ്‌കൂള്‍ അധ്യാപിക തുളസി. കെ, ജീവനക്കാരായ രഞ്ജിത്ത് കെ, മിഥുന്‍ സി, വരുണ്‍. ടി എന്നിവര്‍പങ്കെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




