Section

malabari-logo-mobile

ജെസിഐ മഞ്ചേരിയുടെ നേതൃത്വത്തിൽ വള്ളിക്കാപ്പറ്റ അന്ധ വിദ്യാലയത്തിൽ ലോകഭിന്നശേഷി ദിനം ആചരിച്ചു.

HIGHLIGHTS : World Disability Day was celebrated at Vallikkappatta School for the Blind under the leadership of JCI Manjeri.

മഞ്ചേരി:വള്ളിക്കാപ്പറ്റ അന്ധ വിദ്യാലയത്തിൽ ലോകഭിന്നശേഷി ദിനം ആചരിച്ചു. കോവിഡാനന്തരലോകത്തിൽ ഭിന്നശേഷിക്കാരുടെ പങ്കാളിത്തത്തിന്റെയും നേതൃത്വത്തിന്റെയും പ്രാധാന്യം ഓർമ്മപ്പെടുത്തുന്നതായിരുന്നു പരിപാടി. സംസ്ഥാനസർക്കാരിന്റെ “ഉജ്വലബാല്യം” പുരസ്കാരത്തിനർഹയായ മൂന്നാം ക്‌ളാസ് വിദ്യാർത്ഥിനി പി അൽവീനയെ മെമന്റോ നൽകി ആദരിച്ചു.

ഭിന്നശേഷിയുള്ള കുട്ടികളുടെ കഴിവ് തിരിച്ചറിഞ്ഞു അവരെ പ്രോത്സാഹിപ്പിച്ചു മുൻ നിരയിലെത്തിക്കുന്നതിൽ മാതാപിതാക്കൾക്കുള്ള പങ്ക്‌ ഓർമ്മപ്പെടുത്തിക്കൊണ്ട് അൽവീനയുടെ മാതാപിതാക്കളായ സിദ്ദീഖ്, ലബിത ദമ്പതികളെ പൊന്നാട അണിയിച്ചു.

sameeksha-malabarinews

സംഗീതാധ്യാപകൻ നിസാർ മങ്കടയുടെ നേതൃത്വത്തിൽ കുട്ടികളുടെ കലാവിരുന്നും അരങ്ങേറി. സ്‌കൂൾ ലൈബ്രറിയിലേക്ക് മുനീർ ആമയൂർ എഴുതിയ ആമസോൺ ബെസ്റ് സെല്ലറായ “ദി ഗ്രോത്ത് ഹാക്കർ” എന്ന പുസ്തകം സമ്മാനിച്ചു. പരിപാടിയിൽ എല്ലാവര്ക്കും പ്രോത്സാഹനസമ്മാനമായി മധുരപലഹാരങ്ങൾ വിതരണം ചെയ്തു.

വള്ളിക്കാപ്പറ്റ കേരള സ്‌കൂൾ ഫോർ ദി ബ്ലൈൻഡിലെ ഹെഡ്മാസ്റ്റർ പി അബ്ദുൽകരീം ഉദ്‌ഘാടനം ചെയ്ത പരിപാടിയിൽ ജെ സി ഐ മഞ്ചേരി പ്രസിഡന്റ് മുനീർ ആമയൂർ അധ്യക്ഷത വഹിച്ചു. ജെ സി ഐ മഞ്ചേരിയെ പ്രതിനിധീകരിച്ച് ഷബീർ, വാഹിദ്, റഹീം, അജിത്, രമ്യ, ഷഹീർ, മൻസൂർ, മൊയ്‌ദീൻ, സാലിഹ് മഞ്ചേരി എന്നിവരും, സ്‌കൂളിലെ അധ്യാപകരും രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!