Section

malabari-logo-mobile

ലോകകപ്പില്‍ ഇന്ത്യ – പാകിസ്താന്‍ സ്വപ്‌ന സെമിഫൈനല്‍?

HIGHLIGHTS : അഡലെയ്ഡ്: ലോകകപ്പ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ളത് ഇന്ത്യ - പാകിസ്താന്‍ കളികള്‍ക്കാണ്. ഈ ലോകകപ്പില്‍ ഒരിക്കല്‍ കൂടി ഇന്ത്യയും പാകിസ്താ...

imagesഅഡലെയ്ഡ്: ലോകകപ്പ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ളത് ഇന്ത്യ – പാകിസ്താന്‍ കളികള്‍ക്കാണ്. ഈ ലോകകപ്പില്‍ ഒരിക്കല്‍ കൂടി ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍ വരുന്നത് കാണാന്‍ പറ്റും എന്നാണ് ആരാധകരുടെ പ്രതീക്ഷ. ക്വാര്‍ട്ടര്‍ ഫൈനലില്‍ ബംഗ്ലാദേശിനെതിരെ ഇ്ത്യയും ഓസ്‌ട്രേലിയയ്‌ക്കെതിരെ പാകിസ്താനും ജയിച്ചാല്‍ സ്വപ്‌ന സെമിഫൈനല്‍ കാണാം.

ഐ സി സിയുടെ നേരത്തെയുള്ള ഷെഡ്യൂള്‍ പ്രകാരം ഇന്ത്യ ബംഗ്ലാദേശ് കളിയിലെ വിജയികളും വെസ്റ്റ് ഇന്‍ഡീസ് ന്യൂസിലന്‍ഡ് കളിയിലെ വിജയികളുമായിരുന്നു സെമിഫൈനല്‍ കളിക്കേണ്ടത്. എന്നാല്‍ വേദികളും കളികളും മാറിമറിഞ്ഞപ്പോള്‍ ഇന്ത്യ ജയിച്ചാല്‍ ഓസ്‌ട്രേലിയ – പാകിസ്താന്‍ മത്സരത്തിലെ വിജയികളെ സെമിയില്‍ നേരിടണം എന്നതായി സ്ഥിതി. താരതമ്യേന ദുര്‍ബലരായ ബംഗ്ലാദേശിനോട് ഇന്ത്യ ജയിക്കാനാണ് സാധ്യത.

sameeksha-malabarinews

ഇതാദ്യമായിട്ടാണ് നാല് ഏഷ്യന്‍ ടീമുകള്‍ ലോകകപ്പ് ക്രിക്കറ്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തുന്നത്. 1996 ലും 2011 ലും മൂന്ന് വീതം ഏഷ്യന്‍ ടീമുകള്‍ ക്വാര്‍ട്ടര്‍ കളിച്ചിട്ടുണ്ട്. 1996 ല്‍ ഇന്ത്യയെ സെമിയില്‍ തോല്‍പിച്ച ശ്രീലങ്ക ലോകകപ്പ് നേടി. 2011 ല്‍ പാകിസ്താനെ സെമിയില്‍ തോല്‍പിച്ച ഇന്ത്യ ചാമ്പ്യന്മാരായി. ഈ ടീമുകള്‍ക്ക് പുറമെ ഇത്തവണ ബംഗ്ലാദേശാണ് ക്വാര്‍ട്ടര്‍ കളിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!