ടച്ചിംഗ്‌സ് ജയയായി മൈഥിലി

mythili1229201412718AMമനോജ് അരവിന്ദാക്ഷന്‍ സംവിധാനം ചെയ്യുന്ന സ്വര്‍ഗ്ഗത്തേക്കാള്‍ സുന്ദരം എന്ന ചിത്രത്തി ടച്ചിംഗ്‌സ് ജയ എന്ന കഥാപാത്രവുമായി മൈഥിലി എത്തുന്നു. മദ്യത്തിനൊപ്പം കൊറിക്കാനുള്ള ലഘു ഭക്ഷണങ്ങള്‍ വിവിധ ബാറുകളില്‍ നല്‍കുന്ന ജോലി ചെയ്യുന്നതിനാലാണ് ഈ കഥാപാത്രത്തിന് ടച്ചിംഗ്‌സ് ജയ എന്ന പേര് വീണത്. സിനിമയില്‍ വളരെ പ്രാധാന്യമുള്ള, ബോള്‍ഡായൊരു കഥാപാത്രമാണിതെന്ന് സംവിധായകന്‍ പറഞ്ഞു.

തികഞ്ഞ മദ്യപാനിയായ ഒരു അച്ഛന്റെ മകളാണ് ജയ. പലപ്പോഴും ബാറില്‍ നിന്നും അച്ഛനെ വലിച്ചിറക്കിക്കൊണ്ടു വരുന്ന ജയയെ അവിടെയെത്തുന്ന എല്ലാവര്‍ക്കും പരിചയമുണ്ട്. അച്ഛന്റെ മരണശേഷം ബാറുകളില്‍ ടച്ചിംഗ്‌സായി മദ്യപര്‍ ഉപയോഗിക്കുന്ന കപ്പലണ്ടി, മറ്റ് ലഘു ഭക്ഷണങ്ങള്‍ എന്നിവ നല്‍കുന്ന ജോലി ചെയ്താണ് അവള്‍ ഉപജീവനം നടത്തുന്നത്.

മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. മുത്തുമണിയും ആശ അരവിന്ദുമാണ് മറ്റു നായികമാര്‍. മുത്തുമണി ഒരു വനിത ഡോക്ടറിന്റെ വേഷവും ആശ അരവിന്ദ് ശ്രീനിവാസന്റെ ഭാര്യയുടെ വേഷവുമാണ് അവതരിപ്പിക്കുന്നത്.

ചിത്രത്തില്‍ ലാലും ശ്രീനിവാസനും അടുത്ത സുഹൃത്തുക്കളുടെ വേഷത്തില്‍ അഭിനയിക്കും. രണ്ട് സുഹൃത്തുക്കള്‍ തമ്മിലുള്ള ബന്ധമാണ് ചിത്രത്തിന്റെ പ്രധാന ഇതിവൃത്തമെന്ന് സംവിധായകന്‍ പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top