HIGHLIGHTS : World Chess Championship: De Gukesh suffers defeat
സിംഗപ്പൂര്‍ : ഫിഡെ ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ഡി ഗുകേഷിന്റെ തുടക്കം തോല്‍വിയോടെ. ഗെയിം1 ല്‍ നിലവിലെ ചാമ്പ്യന്‍ ഡിങ് ലിറേനിനോടാണ് ഗുകേഷ് അടിയറവ് പറഞ്ഞത്. 42 നീക്കങ്ങള്‍ക്കൊടുവിലാണ് ഡിങ് വിജയം കണ്ടത്. ഇതോടെ 14 ഗെയിം മത്സരത്തില്‍ ഡിങ് 1-0ത്തിന്റെ ലീഡ് നേടി.
കിങ് പോണ്‍ ഫോര്‍വേഡ് ഗെയിമിലൂടെയുള്ള നീക്കത്തിന് ഫ്രഞ്ച് ഡിഫന്‍സിലൂടെ ഡിങ് മറുപടി നല്‍കുകയായിരുന്നു. 14 വര്‍ഷത്തിനു ശേഷമാണ് ഫിദെ ചാമ്പ്യന്‍ഷിപ്പിലെ ഗെയിം 1ല്‍ ഒരു വിജയം ഉണ്ടാകുന്നത്. പരിചയസമ്പത്താണ് ഡിങിന്റെ വിജയത്തില്‍ വലിയ പങ്കു വഹിച്ചത്.
വെള്ളക്കരുക്കളുമായി തുടങ്ങിയ ഗുകേഷിന് മത്സരത്തില്‍ ഏറെ നേരം പിടിച്ചുനില്‍ക്കാനായില്ല. ലോകചാമ്പ്യനാകാന്‍ മത്സരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് ഗുകേഷ്. രണ്ടാം റൗണ്ട് മത്സരം ഇന്ന് നടക്കും. കറുത്ത കരുക്കളുമായാണ് ഗുകേഷ് അങ്കത്തിനിറങ്ങുക.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു