അക്ഷരം മ്യൂസിയം ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കോട്ടയം : നാട്ടകത്ത് സ്ഥാപിച്ച ‘അക്ഷരം’ ഭാഷ, സാഹിത്യ സാംസ്‌കാരിക മ്യൂസിയം ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പകല്‍ മൂന്നിന് നാട്ടകം ഇന്ത്യാപ്രസ് പുരയിടത്തിലാണ് പരിപാടി. മന്ത്രി വി എന്‍ വാസവന്‍ അധ്യക്ഷനാകും. സഹകരണവകുപ്പും സാഹിത്യപ്രവര്‍ത്തക സഹകരണസംഘവും ഏര്‍പ്പെടുത്തിയ അഞ്ചാമത് അക്ഷരപുരസ്‌കാരം എം മുകുന്ദന് മുഖ്യമന്ത്രി സമര്‍പ്പിക്കും.

കോട്ടയത്തെ പ്രധാന സാംസ്‌കാരിക ചരിത്ര-പൈതൃകകേന്ദ്രങ്ങളെ ബന്ധപ്പെടുത്തി അക്ഷരം ടൂറിസം സര്‍ക്യൂട്ട് പദ്ധതിയും നടപ്പാക്കും. ഇതിന്റെ പ്രഖ്യാപനവും ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി നിര്‍വഹിക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top