
പറശ്ശിനിക്കടവ് : ഭക്തരെ തെറ്റിദ്ധരിപ്പിച്ച് മുത്തപ്പ ന്റെപേരില്‍ വ്യാജപ്രസാദം വില്‍ ക്കുന്നതായി പരാതി. ‘ശ്രീ മുത്ത പ്പന്‍ അരവണ പായസം’ പേരി ലാണ് പറശ്ശിനിക്കടവില്‍ പ്രസാ ദം വില്‍ക്കുന്നത്. മുത്തപ്പന് നിവേദ്യമായി എവിടെയും പായസം നല്‍കാറില്ല. അരവണയ്ക്ക് പറശ്ശിനി മടപ്പുര മുത്തപ്പനുമായി ബന്ധമി ല്ലെന്നും വില്‍പ്പന തുടര്‍ന്നാല്‍ നടപടി സ്വീകരിക്കുമെന്നും പറശ്ശി നി മടപ്പുര അധികൃതര്‍ പറഞ്ഞു.
പറശ്ശിനിക്കടവിലെ ചില കോലധാരികള്‍ പല സ്ഥലങ്ങളിലും പോയി കോലം ധരിക്കാതെയും ചടങ്ങുകള്‍ ചെയ്യാതെയും ഭക്ത ഒര തെറ്റിദ്ധരിപ്പിച്ച് നമസ്‌കരിപ്പി ച്ച് അനുഗ്രഹം നല്‍കുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതില്‍ ജനം വഞ്ചിതരാകരുതെന്നും മടപ്പുര അധി കൃതര്‍ അറി യിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



