ലോക ലഹരി വിരുദ്ധ ദിനത്തില്‍ പാലത്തിങ്ങലില്‍ ഹാന്‍ഡ് പ്രിന്റ് ശേഖരണം നടത്തി

പരപ്പനങ്ങാടി: ലോക ലഹരി വിരുദ്ധ ദിനത്തിനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പാലത്തിങ്ങൽ ഡി.ഡി ഗ്രൂപ്പും എ.എം യു.പി സ്കൂളും സംയുക്തമായി സംഘടിപ്പിച്ച ഹാൻഡ് പ്രിൻറ് ശേഖരണം  നടത്തി. പരപ്പനങ്ങാടി സബ്-ഇൻസ്പെക്ടർ  രഞ്ചിത്ത് പരിപാടി ഉദ്ഘാടനം ചെയ്തു.

ഡോ.ഹാറൂൺ റഷീദ് ലഹരി വിരുദ്ധ സന്ദേശം നൽകി. ചടങ്ങിൽ ഡി.ഡി. ഗ്രൂപ്പ് കൺവീനർ വിനോദ്.കെ.ടി ലഹരിവിരുദ്ധ പ്രതിഞ്ജ കുട്ടികൾക്ക് ചൊല്ലികൊടുത്തു. പരപ്പനങ്ങാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജീവ് കുമാർ നമ്പ്യാർ മുഖ്യ അതിഥി ആയിരുന്നു.  എക്സൈസ് ഓഫീസർ  പ്രജോഷ്
,അദ്ധ്യാപകരായ നസീർ, റാസിഖ് ,ഡി.ഡി ഗ്രുപ്പ് മെമ്പർമാരായ ഷറഫലി ,സൈതലവി, അഫ്സൽ ,സിദ്ധീഖ്, റാഷിദ് എന്നിവർ പങ്കെടുത്തു . ഡി.ഡി ഗ്രൂപ്പ് ചെയർമാൻ  ഫിറോസ് കെ.പി ചടങ്ങിന് നന്ദി പറഞ്ഞു. തുടർന്ന് ആയിരത്തോളം ആളുകൾ തങ്ങളുടെ കൈപ്പത്തി പെയിൻറിൽ മുക്കി ഫ്ലക്സ് ബോഡിൽ പതിപ്പിച്ചു.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top