തിരുവല്ലയില്‍ തൊഴിലാളി കരാറുകാരുടെ മര്‍ദനമേറ്റ് കൊല്ലപ്പെട്ടു. തിരുവല്ല കല്ലൂപ്പാറയില്‍ മാര്‍ത്താണ്ഡം സ്വദേശിയായ സ്റ്റീഫനാണ് (40) കൊല്ലപ്പെട്ടത്. . കല്ലൂപ്പാറ എന്‍ജിനീയറിങ് കോളജിന് സമീപം കെട്ടിടം പണിക്ക് വന്നതായിരുന്നു സ്റ്റീഫന്‍.
കൂലിയെ ചൊല്ലി തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് കരാറുകാരായ മാര്‍ത്താണ്ഡം സ്വദേശി സുരേഷ്, ആല്‍ബിന്‍ ജോസ് എന്നിവര്‍ ചേര്‍ന്ന് രാത്രിയില്‍ മര്‍ദ്ദിക്കുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ സ്റ്റീഫനെ പുലര്‍ച്ചെ നാല് മണിയോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




