HIGHLIGHTS : Worker falls down after climbing coconut tree

താമരശേരി:തേങ്ങയിടാന്‍ തെങ്ങില്‍ കയറിയ തൊഴിലാളി ഷോക്കേറ്റ് വീണു. ബംഗാള്‍ സ്വദേശി പാണ്ടയാണ് ഷോക്കേറ്റ് തെങ്ങില്‍ നിന്ന് വീണത്. കോരങ്ങാട്ട് ബുധനാഴ്ച രാവിലെയാണ് അപകടം.

രാവിലെ കോരങ്ങാട് അഷ്‌റഫിന്റെ വീട്ടുവളപ്പിലെ തെങ്ങില്‍ തേങ്ങിയിടാന്‍ കയറിയതായിരുന്നു. വൈദ്യുതി ലൈനില്‍ തട്ടിനില്‍ക്കുകയായിരുന്ന ഉണങ്ങിയ ഓല താഴെക്ക് ഇടാന്‍ ശ്രമിക്കുമ്പോഴാണ് ലൈനില്‍നിന്ന് ഷോക്കേറ്റ് റോഡിലേക്ക് വീണത്. സാരമായി പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു