സ്വകാര്യ ബസ് സ്‌കൂട്ടറില്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം

HIGHLIGHTS : A young woman, a scooter passenger, dies tragically after a private bus collides with a scooter.

cite

കോഴിക്കോട് : കണ്ണഞ്ചേരിയില്‍ സ്വകാര്യ ബസ് സ്‌കൂട്ടറില്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം. അരക്കിണര്‍ വലിയാത്തു വീട്ടില്‍ ജബ്ബാറിന്റെ മകള്‍ നിദ (35) ആണ് മരിച്ചത്.

വ്യാഴാഴ്ച വൈകീട്ടു കണ്ണഞ്ചേരി രാമകൃഷണ മിഷന്‍ സ്‌കൂളിന് സമീപം വച്ചായിരുന്നു അപകടം. മണ്ണൂര്‍ റെയിലില്‍ നിന്ന് ടൗണ്‍ ഭാഗത്തേക്കു പോവുകയായിരുന്ന  ബസ്സും അതെ ദിശയില്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു.ബസ്സിടിച്ചതിനെ തുടര്‍ന്ന് റോഡില്‍ വീണ യുവതിയുടെ തലയിലൂടെ ബസ്സിന്റെ ടയര്‍ കയറിയിറങ്ങുകയായിരുന്നു. യുവതി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.

മാതാവ് തരയങ്ങല്‍ ഖൗലത്ത്.മക്കള്‍: ഇസ്ഹാന്‍, ആയിശ, മില്‍ഹാന്‍, ഹനാന്‍, അംനാന്‍.ഖബറടക്കം വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് മാത്തോട്ടം പള്ളിയില്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!