ബസില്‍ സ്വര്‍ണമാല കവര്‍ന്ന യുവതി പിടിയില്‍

HIGHLIGHTS : Woman arrested for stealing gold necklace on bus

cite

നാദാപുരം:സ്വകാര്യ ബസില്‍ യാത്രചെയ്യുകയായിരുന്ന യുവതിയുടെ സ്വര്‍ണ മാല കവര്‍ന്ന തമിഴ് മുത്തുമാരിനാട് സ്വദേശിനി പിടിയിലായി. തമിഴ്നാട് കരൂര്‍ നാമാച്ചി നഗറിലെ മുത്തുമാരി (33) ആണ് പിടിയിലായത്. തൊട്ടില്‍പ്പാലം -വടകര റൂട്ടിലോടുന്ന ഹനാന്‍ ബസില്‍ വ്യാഴം രാവിലെ നാദാപുരത്ത് വച്ചാണ് തമിഴ് യുവതി വട്ടോളി സ്വദേശിനിയുടെ കഴുത്തില്‍ നിന്ന് സ്വര്‍ണമാല പൊട്ടിച്ചെടുത്തത്.

യുവതിയോടൊപ്പമുള്ളവര്‍ ബസില്‍ തിരക്കുണ്ടാക്കി. ഇതിനിടയില്‍ മാല പൊട്ടിച്ചു. സംഭവം കണ്ട ബസിലെ മറ്റൊരു യാത്രക്കാരി ബഹളംവയ്ക്കുകയായിരുന്നു.

നാദാപുരം പൊലീസ് സ്ഥലത്തെത്തി യുവതിയെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി. നഷ്ടപ്പെട്ട സ്വര്‍ണ മാല യുവതിയില്‍ നിന്ന് കണ്ടെത്തി. നാദാപുരം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!