
വള്ളിക്കുന്ന് : മരത്തില്‍ നിന്നും തോല്‍ വെട്ടുന്നതിനിടെ താഴേക്ക് വീണ തൊഴിലാളി മരിച്ചു. അത്താണിക്കല്‍ പൊതുവീട്ടില്‍ സെയ്തലവി കോയ (63) ആണ് മരിച്ചത്. ഖബറടക്കം നാളെ രാവിലെ 9 ന് ചിനപറമ്പ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
ശനിയാഴ്ച രാവിലെ ഏഴരയോടെ അത്താണിക്കലിലെ പറമ്പില്‍ മരത്തില്‍ നിന്നും തോല്‍ വെട്ടുന്നതിനിടെയാണ് അപകടം. ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സിപിഐ എം അത്താണിക്കല്‍ ബ്രാഞ്ചംഗമാണ്. മുന്‍ ബ്രാഞ്ച് സെക്രട്ടറിയും ലോക്കല്‍ കമ്മറ്റിയംഗവുമാണ്. പരപ്പനങ്ങാടി പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം അത്താണിക്കല്‍ ഓപ്പണ്‍ എയര്‍ തിയേറ്ററില്‍ പൊതുദര്‍ശനത്തിന് വെച്ചു. തുടര്‍ന്ന് വീട്ടിലേക്ക് മാറ്റി.
ഭാര്യ : സുഹറാബി. മക്കള്‍ : സൈനുല്‍ ആബിദ് (ആര്‍മി), കദീജ, സഫീദ. മരുമക്കള്‍ : ഹബീബ് റഹ്മാന്‍, നൗഷാദ്, നിഹാല യാസ്മീന്‍. സഹോദരങ്ങള്‍ : മൊയ്തീന്‍ കോയ, അബൂബക്കര്‍, ബീപാത്തുമ്മ, റാബിയ, പരേതയായ ഇമ്മാച്ചുട്ടി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




