കോഴിക്കോട്: നിര്‍മിത ബുദ്ധിയുടെ കാലത്ത് അതിനെ മറികടക്കാന്‍ കഴിയുന്ന ജോലി സാധ്യതകള്‍ കണ്ടെത്താന്‍ വിദ്യാര്‍ത്ഥികള്‍ പ്രാപ്തരാകണമെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. നാദാപുരം നിയോജക മണ്ഡലത്തിലെ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും നൂറു ശതമാനം വിജയം നേടിയ സ്‌കൂളുകളെയും അനുമോദിക്കുന്ന വിജയനാദം 23 ന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ത്ഥികള്‍ അവരുടെ ശക്തി തിരിച്ചറിയുകയും ദൗര്‍ബല്യങ്ങള്‍ കണ്ടെത്തി മറികടക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.
പഠന മേഖലകള്‍ തിരിച്ചറിയാനും സ്വയം തെരഞ്ഞെടുക്കാനും വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കണം. വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ തീവ്ര പരിശ്രമം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പുരോഗമനം സാധ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കേരളത്തില്‍ ആവശ്യമായ ഹയര്‍ സെക്കന്‍ഡറി സീറ്റുകള്‍ ഉണ്ടന്നും പരമാവധി വിദ്യാര്‍ത്ഥികള്‍ക്ക് സീറ്റ് നല്‍കാനുള്ള പ്രവര്‍ത്തനവുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ ഇ കെ വിജയന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. വിജയനാദം 2023ന്റെ ഭാഗമായി മണ്ഡലത്തിലെ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ 870 ഓളം വിദ്യാര്‍ത്ഥികളെയും നൂറു ശതമാനം വിജയം നേടിയ 14 സ്‌കൂളുകളെയും ഉപഹാരം നല്‍കി അനുമോദിച്ചു.
പരിപാടിയോടനുബന്ധിച്ച് ‘ആഗോള തൊഴില്‍ സാധ്യതകള്‍’ എന്ന വിഷയത്തില്‍ ഉപരിപഠന കണ്‍സള്‍ട്ടന്റ് കെ എച്ച് ജറീഷ്, ‘ഉപരിപഠന വിദ്യാഭ്യാസത്തിലെ നൂതന ആശയങ്ങള്‍’എന്ന വിഷയത്തില്‍ ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ പി രാജീവ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജ, കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ചന്ദ്രി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ പി പ്രദീഷ്, ബാബു കാട്ടാളി, ഒ പി ഷിജില്‍, പി ജി ജോര്‍ജ് മാസ്റ്റര്‍, എന്‍ പത്മിനി, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി സുരേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സുരേഷ് കൂടത്താംകണ്ടി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രജീന്ദ്രന്‍ കപ്പള്ളി, വാര്‍ഡ് മെമ്പര്‍ പി പി ബാലകൃഷ്ണന്‍, വടകര സി ഇ ഒ ഹെലന്‍ എച്ച്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. സ്വാഗത സംഘം കണ്‍വീനര്‍ പി പി ചാത്തു സ്വാഗതവും നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി നന്ദിയും പറഞ്ഞു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




