ആവശ്യമായ ചേരുവകൾ:-
അരി (ജീരാ റൈസ് / ബസ്മതി റൈസ് ) – ഒരു കപ്പ്
എണ്ണ – 2 ടേബിള്‍ സ്പൂണ്‍
വെള്ളം – മുക്കാല്‍ കപ്പ്
ഉപ്പ് – അര ടീസ്പൂണ്‍
ജീരകം – അര ടീസ്പൂണ്‍
കടുക് – അര ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍
വറ്റല്‍ മുളക് – 2
പച്ചമുളക് (രണ്ടായി പിളര്‍ന്നത് )- 2
കറി വേപ്പില – 2 തണ്ട്
ഉഴുന്ന് പരിപ്പ് – അര ടീസ്പൂണ്‍
കശുവണ്ടി, കിസ്മിസ് – കാല്‍ കപ്പ്
നാരങ്ങ നീര് – കാല്‍ കപ്പ്
ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം:-
അരി വൃത്തിയായി കഴുകുക . വെള്ളം വാലാന്‍ വേണ്ടി പത്ത് മിനിറ്റ് അരി മാറ്റി വെക്കുക . ഒരു പാനില്‍ അരിയിട്ട് അതിലേക്കു വെള്ളം , എണ്ണ , ഉപ്പ് എന്നിവ ചേര്‍ത്ത് തിളക്കാന്‍ അനുവദിക്കുക .തിളക്കാന്‍ തുടങ്ങുമ്പോള്‍ തീ കുറച്ചു വെള്ളം വറ്റിച്ച് എടുക്കുക .
ഒരു പാനില്‍ എണ്ണ ചൂടാക്കുക . കശുവണ്ടി, കിസ്മിസ് വറുത്തു എടുക്കുക .ഇതു കോരി മാറ്റി അതെ എണ്ണയില്‍ തന്നെ ജീരകം ,കടുക് ഇവ ഇടുക.പൊട്ടി തുടങ്ങുമ്പോള്‍ വറ്റല്‍മുളകും പച്ചമുളകും കറിവേപ്പിലയും ഇട്ടു മൂപ്പിച്ചു എടുക്കുക . ശേഷം ഉഴുന്ന് പരിപ്പ് ഇടുക. ഒരു മിനിറ്റ് വറക്കുക . മഞ്ഞള്‍പ്പൊടി ഇട്ട് നന്നായി മിക്‌സ് ചെയ്യുക .
ഈ മിശ്രിതത്തിലേക്ക് നേരത്തെതന്നെ വേവിച്ചു വച്ചിരിക്കുന്ന അരിയും വറുത്തു വച്ചിരിക്കുന്ന കപ്പലണ്ടിയും ചേര്‍ക്കുക . നാരങ്ങ ജ്യൂസ് ഇതിലേക്ക് ചേര്‍ക്കുക .ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് രണ്ടു മിനിറ്റ് പതുക്കെ ഇളക്കി കൊടുക്കുക .
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



