സ്ത്രീ രോഗങ്ങളെക്കുറിച്ച് ബോധവത്ക്കരണ ക്ലാസ്സ്

പരപ്പനങ്ങാടി: നവജീവന്‍ വായനശാലയുടെ വനിതവേദി വിഭാഗം
സ്ത്രീ രോഗങ്ങളെക്കുറിച്ച് ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.ഗവണ്‍മെന്റ് സര്‍വ്വീസില്‍ നിന്നും റിട്ടയര്‍ ചെയ്ത സിവില്‍ സര്‍ജന്‍ ഗൈനക്കോളജിസ്റ്റ്
ഡോ.സി.എം ദേവകിക്കുട്ടി ക്ലാസ്സ് നയിച്ചു.

മുനിസിപ്പല്‍ കൗണ്‍സിലര്‍ ജൈനിഷ മണ്ണാറക്കല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
വനിതവേദി പ്രസിഡണ്ട് കെ.സഞ്ജന അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി റോഷ്‌നി വി.പി സ്വാഗതവും ചെങ്ങാട്ട് ഹഫ്‌സത്ത് നന്ദിയും പറഞ്ഞു.

വായനശാല ലൈബ്രേറിയന്‍ പ്രേമകുമാരി ഡോക്ട്ര്‍ക്കുള്ള ഉപഹാര സമര്‍പ്പണം നടത്തി.

 

Share news
error: Content is protected !!
Scroll to Top