പുറത്തുവന്ന കത്ത്; മേയറുടെ പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം

തിരുവനന്തപുരം: തിരുവനന്തപുരം മേയറുടെ പേരില്‍ പുറത്തുവന്ന കത്ത് വ്യാജമാണോ എന്ന് ക്രൈംബ്രാഞ്ച് അന്വേഷിക്കും.കഴിഞ്ഞ ദിവസമാണ് താല്‍ക്കാലിക നിയമങ്ങളിലേക്ക് പാര്‍ട്ടിക്കാരെ നിര്‍ദ്ദേശിക്കാന്‍ ആവശ്യപ്പെട്ടുള്ള കത്ത് പ്രചരിച്ചത് . ഇക്കാര്യം ചര്‍ച്ചയായതോടെ സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മേയര്‍ ആര്യ രാജേന്ദ്രന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയായിരുന്നു. ഈ വിഷയത്തില്‍ ആണ് ഇപ്പോള്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് മേയര്‍ ആര്യ രാജേന്ദ്രന്‍ അയച്ചെന്ന പേരില്‍ പ്രചരിക്കുന്ന കത്ത് സംബന്ധിച്ച് മേയര്‍ നല്‍കിയ പരാതിയില്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്താണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്.

ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് എസ്പി എസ് മധുസൂദനന്റെ മേല്‍നോട്ടത്തില്‍ ഡിവൈഎസ്പി ജലീല്‍ തോട്ടത്തില്‍ ആകും കേസ് അന്വേഷിക്കുക.

 

Share news
error: Content is protected !!
Scroll to Top