തിരൂര്‍:ലോറി ബസ്സിലിടിച്ച് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ പത്തുമണിയോടെയാണ് ചേരുലാല്‍ മദ്രസപടിയില്‍ വെച്ച് അപകടം സംഭവിച്ചത്.
പുത്തനത്താണി ഭാഗത്തുനിന്നും വന്ന മര്‍ജാന്‍ ബസ്സില്‍ അമിതവേഗതയിലെത്തിയ ലോറി ഇടിച്ചുകയറിയാണ് അപകടം ഉണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. സ്‌കൂള്‍ സമയമായതുകൊണ്ടുതന്നെ പരിക്കേറ്റവരില്‍ ഏറെപ്പേരും വിദ്യാര്‍ത്ഥികളാണ്. പരിക്കേറ്റവരെ സമീത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടത്തെ തുടര്‍ന്ന് പുത്തനത്താണി പട്ടര്‍നടക്കാവ് റോഡില്‍ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. അപകടസ്ഥലത്തെത്തിയ കല്‍പ്പകഞ്ചേരി പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.



