തിരുവനന്തപുരം:കേസരി നായനാര്‍ പുരസ്‌ക്കാരം ടി.പത്മനാഭന്. മലയാള ചെറുകഥാ സാഹിത്യ ശാഖയിലെ സമഗ്ര സംഭവനയ്ക്കാണ് പുരസ്‌ക്കാരം.
ആലങ്കോട് ലീലാകൃഷ്ണന്‍, കരിവള്ളൂര്‍ മുരളി, എം കെ മനോഹരന്‍,ഡോ.എന്‍ രേണുക എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌ക്കാരം നിര്‍ണയിച്ചത്.
മലയാളത്തിലെ ആദ്യ ചെറുകഥാകാരനായ കേസരി വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരുടെ സ്മരണക്കായി കലാസാംസ്‌ക്കാരിക സംഘടനയായ ഫെയ്‌സ് മാതമംഗലം 2014 മുതല്‍ ഏര്‍പ്പെടുത്തിയതാണ് കേസരി നായനാര്‍ പുരസ്‌ക്കാരം. നവംബര്‍ 22 ന് വൈകുന്നേരം 4.30 ന് മാതാമംഗലത്ത് വെച്ച് നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനത്തില്‍ വെച്ച് നിയമ, വ്യവസായ,കയര്‍ വകുപ്പ് മന്ത്രി പി രാജീവ് പുരസ്‌ക്കാരം വിതരണം ചെയ്യും.
25000 രൂപയും ശില്പി കെ കെ ആര്‍ വെങ്ങര രൂപകല്‍പ്പന ചെയ്ത ശില്‍പവും പ്രശസ്തിപ്രതവും അടങ്ങിയതാണ് പുരസ്‌ക്കാരം.



