വട്ടപ്പാറയില്‍ വാഹനമിടിച്ച് യുവതിക്ക് ദാരുണാന്ത്യം

മലപ്പുറം:വട്ടപ്പാറയില്‍ വാഹനമിടിച്ച് യുവതി മരിച്ചു. കാവുംപുറം സ്വദേശി ഉണ്ണിയേങ്ങല്‍ യൂസഫിന്റെ മകള്‍ ജുമൈല(24) ആണ് മരിച്ചത്.

ഇന്ന് രാവിലെ 10 മണിയോടെയാണ് അപകടം സംഭവിച്ചത്. യുവതിയെ ഇടിച്ച വാഹനം നിര്‍ത്താതെ പോവുകയായിരുന്നു എന്നാണ് വിവരം. ഇടിച്ചത് കാറാണെന്നാണ് സൂചന.

സംഭവസ്ഥലത്തെത്തിയ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ വിവരം ലഭ്യമായിട്ടില്ല.

Share news
error: Content is protected !!
Scroll to Top