Section

malabari-logo-mobile

മുന്നാക്ക സംവരണം ശരിവെച്ച് വിധി

HIGHLIGHTS : The Supreme Court has upheld the 10% financial reservation for backward classes.

ദില്ലി: മുന്നാക്ക സംവരണം വിധി ശരിവെച്ച് സുപ്രീംകോടതി .മുന്നോക്ക വിഭാഗത്തിലെ പിന്നാക്കക്കാര്‍ക്ക് പത്ത് ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയുള്ള സുപ്രീംകോതി വിധിയാണ് ശരിവെച്ചിരിക്കുന്നത്.

മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കുന്നതിന് കൊണ്ടുവന്ന ഭരണഘടന ഭേദഗതിക്കെതിരായ ഹര്‍ജികളിലാണ് സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ ഈ വിധിയുണ്ടായിരിക്കുന്നത്.

sameeksha-malabarinews

അഞ്ചില്‍ നാല് ജഡിജിമാരും ഇത് അംഗീകരിച്ചു. ഒരാള്‍ ഈ വിധിയെ എതിര്‍ത്തു.

103 ാം ഭരണഘടനാ ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ചുള്ള ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ വിധി വന്നിരിക്കുന്നത്.

ചീഫ് ജസ്റ്റിസ് യു യു ലളിത് അദ്ധ്യക്ഷനും ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി,ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട്, ജസ്റ്റസ് ബേല എം ത്രിവേദി,ജസ്റ്റിസ് ജെ ബി പാര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. ഇതില്‍ ജസ്റ്റിസ് രവീന്ദ്ര ഭട്ട് മാത്രമാണ് സംവരണത്തില്‍ വിയോജിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!