കൊച്ചി:കൈരളി, മീഡിയവണ്‍ ചാനലുകളെ വാര്‍ത്താസമ്മേളനത്തില്‍ നിന്നും പുറത്താക്കിയതില്‍ പ്രതിഷേധിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്റെ വാര്‍ത്താസമ്മേളനം ബഹിഷ്‌കരിച്ച് റിപ്പോര്‍ട്ടര്‍ ടി വി. ഗവര്‍ണര്‍ വിലക്കേര്‍പ്പെടുത്തിയ ചാനലുകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ഗവര്‍ണറുടെ വാര്‍ത്താസമ്മേളനം ബഹിഷ്‌കരിച്ചതെന്ന് റിപ്പോര്‍ട്ടര്‍ ടിവി അറിയിച്ചു.
വാര്‍ത്താ സമ്മേളനത്തിനെത്തിയ മീഡിയവണ്‍, കൈരളി ചാനലുകളോട് സംസാരിക്കാന്‍ ഇല്ലെന്നും അവരോട് ഇറങ്ങി പോകാനുമാണ് ഗവര്‍ണര്‍ പറഞ്ഞത്.
കേഡര്‍ മാധ്യമങ്ങളോട് സംസാരിക്കാന്‍ താല്‍പര്യമില്ലെന്നും രണ്ട് ചാനലും തനിക്കെതിരെ ക്യാമ്പയിന്‍ നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ഈ മാധ്യമങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കുകയാണെങ്കില്‍ താനിറങ്ങി പോകുമെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.
അതേസമയം ക്ഷണിച്ച മാധ്യമപ്രവര്‍ത്തകരോട് ഇറങ്ങിപ്പോകാന്‍ പറയുന്നത് ശരിയല്ലല്ലോ എന്ന മറ്റു ചാനലുകളിലെ മാധ്യമപ്രവര്‍ത്തകര്‍ ആരിഫ് മുഹമ്മദ്ഖാനോട് ചോദിച്ചു.അത് നിങ്ങളുടെ അഭിപ്രായം ആണെന്നായിരുന്നു ഗവര്‍ണറുടെ മറുപടി.



