കൈരളി ,മീഡിയവണ്‍ ചാനലുകളോട് സംസാരിക്കില്ല; ഗവര്‍ണര്‍

തിരുവനന്തപുരം: കൈരളി മീഡിയവണ്‍ ചാനലുകളോട് സംസാരിക്കില്ല എന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രാജ്ഭവനില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഈ രണ്ടു ചാനലുകളോടും
ഗവര്‍ണര്‍ പുറത്തു പോകുവാന്‍ ആവശ്യപ്പെട്ടത് .

കേഡര്‍ മാധ്യമങ്ങളോട് സംസാരിക്കാന്‍ താല്‍പര്യമില്ലെന്നും രണ്ട് ചാനലുകളും തനിക്കെതിരെ ക്യാമ്പയിന്‍ നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ഈ മാധ്യമങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുയാണെങ്കില്‍ താന്‍ ഇറങ്ങിപ്പോകുമെന്നും ആരിഫ്മുഹമ്മദ്ഖാന്‍ പറഞ്ഞു.

എന്നാല്‍ രാജ്ഭവന്‍ തങ്ങളെ ക്ഷണിച്ചത് പ്രകാരമാണ് റിപ്പോര്‍ട്ടിംഗ് എത്തിയതെന്ന് മീഡിയവണ്‍, കൈരളി ചാനലുകള്‍ പറയുന്നു.

നേരത്തെ രാജ്ഭവനില്‍ ഗവര്‍ണര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് റിപ്പോര്‍ട്ടര്‍ ടിവി,കൈരളിന്യൂസ്, മീഡിയവണ്‍, ജയ്ഹിന്ദ് എന്നീ മാധ്യമങ്ങളെ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു.

Share news
error: Content is protected !!
Scroll to Top