Section

malabari-logo-mobile

കഞ്ചാവാണെന്ന് വിശ്വസിപ്പിച്ച് ഉണങ്ങിയ പുല്ല് നല്‍കി പണം തട്ടി; പ്രതി സഞ്ചരിച്ച ഓട്ടോറിക്ഷ കവര്‍ന്ന അഞ്ചംഗ സംഘം പരപ്പനങ്ങാടിയില്‍ പിടിയില്‍

HIGHLIGHTS : Man arrested for robbing autorickshaw by giving dry grass to him believing it to be ganja

പരപ്പനങ്ങാടി: കഞ്ചാവാണെന്ന് വിശ്വസിപ്പിച്ച് ഉണങ്ങിയ പുല്ല് നല്‍കി പണം തട്ടിയയാള്‍ സഞ്ചരിച്ച ഓട്ടോറിക്ഷ കവര്‍ന്ന അഞ്ചംഗ സംഘം പിടിയില്‍, എആര്‍ നഗര്‍ യാറത്തുംപടി നെടുങ്ങാട്ട് ഹൗസില്‍ വിനോദ് കുമാര്‍ (38), എആര്‍ നഗര്‍ വാന്‍പറമ്പില്‍ ഹൗസില്‍ സന്തോഷ് (46), എആര്‍ നഗര്‍ മണ്ണില്‍തൊടി ഹൗസില്‍ ഗോപി നാഥന്‍ (38), കൊളത്തറ വരി കോളി ഹൗസില്‍ മജീദ് (55), കോഴിക്കോട് കുതിരവട്ടം പറമ്പ ത്തൊടി ഹൗസില്‍ ദിനേശന്‍ (41), എന്നിവരെയാണ് പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്.

ഇന്നലെ ചിറമംഗലത്ത് നിന്ന് ഖാലിദ് എന്നയാളുടെ ഓട്ടോറിക്ഷ വിളിച്ച ചിറമംഗലം സ്വദേശി റഷീദ് മുന്നിയൂര്‍ തലപ്പാറയിലെത്തി. കഞ്ചാവ് ലഭ്യത കുറഞ്ഞതിനാല്‍ റഷീദ് പകരമായി ഉണങ്ങിയ പുല്ല് പാക്കറ്റില്‍ ആക്കി വിനോദ് കുമാറിന് നല്‍കുകയും ചിറമംഗലം സ്വദേശിയായി റഷീദ് 20000 രൂപ കൈപ്പറ്റുകയും ചെയ്തു. ഇയാളുടെ സുഹൃത്തുക്കളായ കോഴിക്കോട് സ്വദേശി കള്‍ ദിനേശന്‍, മജീദ് എന്നിവര്‍ക്ക് വേണ്ടിയായിരുന്നു കഞ്ചാവ് കൈമാറിയത്.  പണവും വാങ്ങി റഷീദ് ഓട്ടോറിക്ഷയില്‍ പോയതോടെ വിനോദ്കുമാറിന് സംശയം തോന്നി. പൊതി  പരിശോധിച്ചപ്പോള്‍ പുല്ലാണെന്ന് വ്യക്തമായി പിന്തുടര്‍ന്ന് വിനോദ് കുമാറും സംഘവും ഓട്ടോറിക്ഷ പിടികൂടിയെങ്കിലും റഷീദ് രക്ഷപ്പെട്ടു. ഇതോടെ ഡ്രൈവറെ ഭീഷണിപ്പെടുത്തി ഓട്ടോറിക്ഷ കവര്‍ന്നു. തുടര്‍ന്ന് പരാതിയുമായി ഓട്ടോ ഡ്രൈവര്‍ പരപ്പനങ്ങാടി പോലീസിനെ സമീപിക്കുകയും പെട്ടെന്ന് തന്നെ കേസ് രജിസ്റ്റര്‍ ചെയ്തു അവസരോചിതമായ അന്വേഷണം നടത്തി അഞ്ച് പ്രതികളെയും ചുരുങ്ങിയ മണിക്കൂറിനുള്ളില്‍ പിടികൂടകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

sameeksha-malabarinews

പരപ്പനങ്ങാടി പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.ജെ ജിനേഷന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും താനൂര്‍ ഡിവൈഎസ്പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തിലുള്ള താനൂര്‍ ഡാന്‍സാഫ് സംഘവും ചേര്‍ന്നാണ് പ്രതികളെപിടികൂടിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!