തെങ്ങ് കടപുഴകി വീണ് വീട് തകര്‍ന്നു

വള്ളിക്കുന്ന്: അരിയല്ലൂര്‍ ദേവീവിലാസം സ്‌കൂളിന് സമീപം തെങ്ങ് കടപുഴകി വീണ് വീട് തകര്‍ന്നു. രണ്ട് പേര്‍ക്ക് സാരമായി പരിക്കേറ്റു.

ഞായറാഴ്ച വൈകി ട്ടുണ്ടായ കാറ്റിലും മഴയിലുമാണ് വളയനാട്ട് തറയില്‍ സാമിയുടെ വീടിന് മുകളിലേക്ക് തെങ്ങുവീണത്.

വീടിന്റെ ഓടും മറ്റും ദേഹത്തു വീണ് സാമിക്കും ഭാര്യ സാവിത്രിക്കും പരിക്കേറ്റു. ഇരുവരെയും കോഴിക്കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Share news
error: Content is protected !!
Scroll to Top