Section

malabari-logo-mobile

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ കൊലക്കേസ് പ്രതി ആത്മഹത്യക്ക് ശ്രമിച്ചു

HIGHLIGHTS : The murder accused tried to commit suicide at Kothivattam Mental Health Centre

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ അന്തേവാസി ആത്മഹത്യക്ക് ശ്രമിച്ചു. പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസ് പ്രതി വിനീഷാണ് ഫോറന്‍സിക് സെല്ലില്‍ ആത്മഹത്യക്ക് ശ്രമിച്ചത്. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗ്സ്ഥന്‍ രക്ഷപ്പെടുത്തുകയായിരുന്നു.

ഡോക്ടര്‍മാരെത്തി ആവശ്യമായ ചികിത്സനല്‍കി. വിനീഷിനെതിരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തു. നേരത്തെ സബ് ജയിലില്‍ റിമാന്‍ഡിലിരിക്കെയും ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.

sameeksha-malabarinews

പ്രണയാഭ്യര്‍ഥന നിരസിച്ചതിന് 2021 ജൂണ്‍ 17നാണ് യുവതിയെ വിനീഷ് വീട്ടില്‍ കയറി കുത്തിക്കൊന്നത്.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!