വനിത കമ്മീഷന്‍ അദ്ധ്യക്ഷ എം സി ജോസഫൈന് വധഭീഷണി

കൊച്ചി: വനിത കമ്മീഷന്‍ അദ്ധ്യക്ഷ എം സി ജോസഫൈന് വധഭീഷണി. മനുഷ്യ വിസര്‍ജ്യമടങ്ങുന്ന പായ്ക്കറ്റുകളടക്കം ജോസഫൈന്റെ ഓഫീസിലേക്ക് അയച്ചുകൊടുത്തതായും വിവരങ്ങളുണ്ട്. രണ്ടാഴ്ചയോളമായി വധഭീഷണി മുഴക്കിക്കൊണ്ടുള്ള നിരവധി കത്തുകളാണ് ജോസഫൈന് ലഭിച്ചത്. സംഭവത്തില്‍  കമ്മീഷന്‍ പരാതി നല്‍കുമെന്നാണ് വിവരം.

നടി ആക്രമിക്കപ്പെട്ട കേസില്‍ എംഎല്‍എ പി സി ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ കമ്മീഷന്‍ കേസെടുത്തിരുന്നു. വിഷയത്തില്‍  രണ്ടുപേരും ശക്തമായ വാക്‌പോരും നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നിരന്തരമായി ഭീഷണിക്കത്ത് വന്നുതുടങ്ങിയത്.

 

Share news
error: Content is protected !!
Scroll to Top