സ്ത്രീയുടെ മൃതദേഹം മച്ചിന്റെ മുകളില്‍; അയല്‍വാസികള്‍ പിടിയില്‍

തിരുവനന്തപുരം: മുല്ലൂരില്‍ സ്ത്രീയുടെ മൃതദേഹം വീടിന്റെ മച്ചിന്റെ മുകളില്‍ കണ്ടെത്തി. ശാന്തകുമാരി ആണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് ഇവരുടെ അയല്‍വാസികളായിരുന്ന റഫീഖ, അല്‍ അമീന്‍, ഷെഫീഖ് എന്നിവര്‍ പിടിയിലായി. ശാന്തകുമാരിയെ കൊന്ന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന് ഇവര്‍ രക്ഷപെടാന്‍ ശ്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

കോഴിക്കോടെക്ക് പോകാനുള്ള ശ്രമത്തിനിടെയാണ് മൂവരെയും പിടികൂടിയത്. റഫീഖയാണ് കൊല്ലപ്പെട്ടത് എന്നാണ് ആദ്യം പൊലീസ് കരുതിയിരുന്നത്.

ശാന്തകുമാരിയെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാര്യങ്ങള്‍ വെളിപ്പെട്ടത്. വീടിന്റെ മച്ചിന് മുകളില്‍ മൃതദേഹം ഉപേക്ഷിച്ചു ഇവര്‍ കടന്നു കളയുകയിരുന്നു.

 

Share news
error: Content is protected !!
Scroll to Top