ആള്‍ത്താമസമില്ലാത്ത വീടിന്റെ വാട്ടര്‍ ടാങ്കില്‍ യുവതിയുടെ മൃതദേഹം; പോലീസ് അന്വേഷണം ആരംഭിച്ചു

HIGHLIGHTS : Woman's body found in water tank of abandoned house; Police launch investigation

മലപ്പുറം:വളാഞ്ചേരിയിലെ അത്തിപ്പറ്റയില്‍ ആള്‍ത്താമസം ഇല്ലാത്ത വീട്ടിലെ വാട്ടര്‍ ടാങ്കില്‍ അജ്ഞാത യുവതിയുടെ മൃതദേഹം കണ്ടെത്തി. ഏകദേശം 35 വയസ് പ്രായം തോന്നിക്കുന്ന യുവതിയുടെ മൃതദേഹമാണ് വീടിന് പിന്‍വശത്തെ ടാങ്കില്‍ കണ്ടെത്തിയത്.

sameeksha

വീട്ടുകാര്‍ വിദേശത്തായതുകൊണ്ട് ഈ വീട് മാസങ്ങളായി പൂട്ടികിടക്കുകയാണ്.

വീട്ടില്‍ സെക്യൂരിറ്റി ജീവനക്കാരന്‍മാത്രമാണ് ഉള്ളത്. ഒഴിഞ്ഞ ടാങ്കില്‍ ആമയെ വളര്‍ത്തുന്നുണ്ട്. ഇതിന് തീറ്റകൊടുക്കാനായി വന്ന ജോലീക്കാരാണ് മൃതദേഹം കണ്ടത്. പ്രദേശത്ത് കണ്ട് പരിചയമില്ലാത്ത സ്ത്രീയാണെന്ന് നാട്ടുകാര്‍ പറയുന്നു. വളാഞ്ചേരി സിഐ ബഷീര്‍ ചിറക്കലിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!