
താമരശേരി വീട്ടിൽ അതിക്രമിച്ചുകടന്ന് വീട്ടമ്മയുടെ കണ്ണ് പൊത്തിപ്പിടിച്ച് കഴുത്തിൽ കിടന്ന 2 പവന്റെ സ്വർണമാല പൊട്ടിച്ചോടിയ യുവതിയെ റിമാൻഡ് ചെയ്തു. ചമൽ പൂവൻമല പുഷ്പവല്ലി(63)യുടെ മാല നഷ്ടമായ കേസിൽ ചമൽ പൂവൻമല വാണിയംപുറായിൽ വി എസ് ആതിര എന്ന ചിന്നു(26)വിനെയാണ് താമരശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ശനി രാവിലെ 8.30ന് ആണ് സംഭവം. ഒറ്റയ്ക്ക് താമസിച്ചുവരുന്ന പുഷ്പവല്ലി വീടിന്റെ വരാന്തയിലിരുന്ന് പ്രഭാതഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ, പിറകിലൂടെത്തിയ പ്രതി ആക്രമിച്ചെന്നാണ് പരാതി. സിറ്റൗട്ടിൽ മുളകുപൊടി വിതറി വീട്ടമ്മയുടെ കണ്ണും മുഖവും ബലമായി പൊത്തിപ്പിടിച്ച് തടഞ്ഞുവയ്ക്കുകയും വലിച്ചിഴച്ച് ഡൈനിങ് ഹാളിലേക്ക് കൊണ്ടുപോവാൻ ശ്രമിക്കുകയുമായിരുന്നു.
കഴുത്തിലെ സ്വർണമാല കവരാൻ ശ്രമിക്കവേ പുഷ്പവല്ലി ബഹളംവച്ചതുകേട്ട് സമീപവാസിയായ മറ്റൊരു യുവതി അവിടേക്ക് ഓടിയെത്തി. അതോടെ പുഷ്പവല്ലിയുടെ കഴുത്തിലെ സ്വർണമാല വലിച്ചുപൊട്ടിച്ച് നല്ലൊരുഭാഗം കൈക്കലാക്കിയ ശേഷം പ്രതി വീടിനകത്തേക്ക് കയറി അടുക്കളവാതിൽ വഴി പുറത്തേക്കോടുകയായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




