
ഗൂഡല്ലൂർ : ക്രിസ്മസ്-പുതുവത്സര അവധി ക്കാലത്ത് നീലഗിരിയിലെത്തുന്ന സഞ്ചാരികൾക്ക് കർശന നിർദേശവുമായി വനംവകുപ്പ്. വനത്തിനുള്ളിൽ അതിക്രമിച്ചു കയറുന്നവർക്കും ഡ്രോൺ കാമറ ഉപയോഗിക്കുന്നവർക്കുമെ തിരെ കർശന നടപടിയെടുക്കുമെന്ന് അധികൃതർ അറിയിച്ചു. നിർദേശം ലംഘിക്കുന്നവർക്കെതിരെ കേസെടുക്കും. വന്യമൃഗങ്ങളുടെ സഞ്ചാരം വർധിക്കുന്ന സമയമായതിനാലാണ് നിയന്ത്രണം കടുപ്പിച്ചത്.
കേരളമടക്കം വിവിധ സംസ്ഥാനങ്ങളിൽനിന്ന് നിരവധി സഞ്ചാരികളാണ് നീലഗിരി നീലഗിരിയിലെത്തുന്നത്. തമിഴ്നാട്ടിൽ സ്കുളുകൾക്ക് അവധി പ്രഖ്യാപിക്കുന്നതോടെ ഊട്ടി ബൊട്ടാണിക്കൽ ഗാർഡൻ, റോസ് ഗാർഡൻ, മുതുമല, മസിനഗുഡി, കൂനൂർ സിംസ് പാർക്ക്, നടുകാണി ജീൻപൂൾ തുടങ്ങിയ സ്ഥലങ്ങളിൽ തിരക്ക് വർധിക്കും. നിയമലംഘനം തടയാൻ വനംവ കുപ്പിൻറെ പ്രത്യേക പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




